ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സര്‍ക്കാരിനു ഇടപെടാം: സുപ്രിംകോടതി

Imageന്യൂഡല്‍ഹി: ന്യൂനപക്ഷ എയ്ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നതില്‍ സര്‍ക്കാരിനു നിയന്ത്രണം കൊണ്ടുവരാമെന്ന്‌ സുപ്രിംകോടതി. ഇത്തരം ഇടപെടലുകളെ ഭരണഘടനാവിരുദ്ധമെന്നോ സ്ഥാി‍ന്റെ ന്യൂനപക്ഷ സ്വഭാവത്തെ ഹനിക്കുന്നതെന്നോ വ്യാഖ്യാനിക്കാനാവില്ലെന്നു സുപ്രിംകോടതി പറഞ്ഞു.

ഭരണഘടനയുടെ 30ാ‍ം വകുപ്പ്‌, ന്യൂനപക്ഷസമുദായങ്ങള്‍ക്കു സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോവാനും പ്രത്യേക അവകാശം നല്‍കുന്നുണ്ട്‌. എന്നാല്‍, നിയമനപ്രക്രിയയില്‍ ഇടപെടരുതെന്നല്ല ഇത്‌ ഉദ്ദേശിക്കുന്നത്‌. സര്‍ക്കാര്‍ ഇടപെടല്‍ കൂടാതെ ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ന്യൂനപക്ഷ സ്ഥാപനത്തിനു പൂര്‍ണ അധികാരമുണ്ട്‌. സ്ഥാപനങ്ങളില്‍ കുട്ടികളുടെ എണ്ണമനുസരിച്ച്‌ തസ്തിക ഒഴിവുണേ്ടാ, ഉദ്യോഗാര്‍ഥിക്ക്‌ ആവശ്യമായ യോഗ്യതയുണേ്ടാ തുടങ്ങിയ കാര്യങ്ങള്‍ അറിയണമെന്നതുകൊണ്ട്‌ നിയമനത്തിനു മുമ്പ്‌ സര്‍ക്കാരിന്റെ അനുമതി അത്യാവശ്യമാണെന്ന്‌ ജസ്റ്റിസുമാരായ വി എസ്‌ സിര്‍പുര്‍കര്‍, ദീപക്‌ വര്‍മ എന്നിവരടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു. അധ്യാപക-അനധ്യാപക ജീവനക്കാരെ നിയമിക്കുന്നതിനു മുമ്പ്‌ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ ഭരണഘടനാ സാധുത ശരിവച്ചുകൊണ്ടാണ്‌ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌.

നിയമത്തിന്റെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടു തന്നെയാണോ സ്ഥാപനം നിയമനം നടത്തുന്നതെന്ന്‌ അറിയുകയാണ്‌ സര്‍ക്കുലറിന്റെ ഉദ്ദേശ്യമെന്നു കോടതി പറഞ്ഞു. കൊളവാന ഗ്രാമവികാസ്‌ കേന്ദ്രയാണ്‌ സര്‍ക്കുലറിന്റെ സാധുത ചോദ്യംചെയ്തുകൊണ്ട്‌ സുപ്രിംകോടതിയെ സമീപിച്ചത്‌. 2002ല്‍ ഈ സ്ഥാപനം നടത്തിയ ചില നിയമനങ്ങള്‍ക്ക്‌ അനുമതി നല്‍കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. 1998ല്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ നിയമനം മുന്‍ട്ടി അറിയിക്കാത്തതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്‌. വികാസ്കേന്ദ്ര നേരത്തേ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയിരുന്നു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls