സുരേഷ്‌ ഗോപി ഗായകനായി

Imageതിരുവനന്തപുരം: തട്ടുപൊളിപ്പന്‍ ഡയലോഗുകളും തോക്കും ഉപേക്ഷിച്ച സൂപ്പര്‍ താരം ഭക്തിഗാനം ആലപിക്കുന്നു. തന്റെ പതിവ്‌ വേഷങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചു കൊണ്ട്‌ സൂപ്പര്‍ താരം സുരേഷ്‌ ഗോപിയാണ്‌ ഭക്തിഗാനം ആലപിക്കുന്നത്‌.

'എന്റെ ശബരിമല' എന്ന ആല്‍ബത്തിലാണ്‌ സുരേഷ്‌ ഗോപി രണ്ട്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ എസ്‌.ജയനാണ്‌. ആല്‍ബത്തിന്റെ ലോഗോ പ്രകാശനം സുരേഷ്‌ ഗോപിയും സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും ഇന്നലെ നിര്‍വ്വഹിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു സുരേഷ്‌ പാടിയത്‌. 'ഒരു കുല പൂപോലെ എന്നു തുടങ്ങുന്ന കവിതയാണ്‌ അന്ന്‌ ആലപിച്ചത്‌. താനൊരു തികഞ്ഞ ഭക്തനായതിനാലാവാം തന്നെ പാടാന്‍ വിളിച്ചതെന്നാണു സുരേഷ്‌ ഗോപി പറഞ്ഞത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls