ഒന്നര വയസ്സുകാരന്‍ ബക്കറ്റില്‍ വീണ്‌ മുങ്ങി മരിച്ചു

Imageപള്ളുരുത്തി: കുളിമുറിയിലെ ബക്കറ്റില്‍ വീണ്‌ ഒന്നര വയസുകാരന്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടു മണിയോടെ കുമ്പളങ്ങിയിലാണ്‌ സംഭവം. പോസ്റ്റ്‌ ഓഫീസിനു സമീപം അരേശ്ശേരി വീട്ടില്‍ ജോസിയുടെ മകന്‍ ജസ്‌വിന്‍ ആണ്‌ മരിച്ചത്‌.

അറ്റാച്ച്ഡ്‌ ബാത്ത്‌ റൂമിനോടൊന്നിച്ചുള്ള കുളിമുറിയില്‍ കുട്ടി കയറിയത്‌ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വീട്ടില്‍ ആളുകളെല്ലാം തന്നെ ഉണ്ടായിരുന്നെങ്കിലും കുളിമുറിയിലെ ബക്കറ്റ്‌ വെള്ളത്തില്‍ കുട്ടി തലകുത്തി വീഴുകയായിരുന്നു. ഉടനെ പെരുമ്പടപ്പിലെ ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന്‌ രാവിലെ പത്തിന്‌ കുമ്പളങ്ങി സെന്റ്‌ പീറ്റേഴ്സ്‌ പള്ളി സെമിത്തേരിയില്‍. അമ്മ രമ്യ. എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ ജോസ്ന സഹോദരിയാണ്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls