മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ച പാര്‍ട്ടി പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ വസ്തുത വ്യക്തമാക്കണം

Imageആലപ്പുഴ: ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ്‌ ലിസ്റ്റില്ലെന്ന്‌ തന്നെ ധരിപ്പിച്ചത്‌ ദേശാഭിമാനി ലേഖകനാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തെറ്റായ വസ്തുത എവിടെ നിന്ന്‌ ലഭിച്ചെന്ന്‌ ലേഖകന്‍ വ്യക്തമാക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി

പറഞ്ഞു. ആരോപണമുന്നയിക്കുന്നവരെ അതു തെളിയിക്കാന്‍ താന്‍ വെല്ലുവിളിയ്ക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ആസിയാന്‍ കരാറില്‍ നെഗേറ്റെവ്‌ ലിസ്റ്റില്ലന്ന്‌ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത ദേശാഭിമാനിയുടെ ലേഖകന്‍ തന്നോട്‌ പറഞ്ഞെന്നാണ്‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്‌. നെഗേറ്റെവ്‌ ലിസ്റ്റു സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നതെയുള്ളുവെന്നു വാണിജ്യകാര്യ സെക്രട്ടറി എന്‍.രവി പറഞ്ഞുവെന്ന ഇവരുടെ പ്രചരണവും തെറ്റാണ്‌.വാണിജ്യമന്ത്രാലയത്തില്‍ രവി എന്നു പേരുള്ള ആള്‍ ഇല്ല. ജനുവരി ഒന്നിനു കരാര്‍ നടപ്പാകുമ്പോള്‍ ഒപ്പം നെഗേറ്റെവ്‌ ലിസ്റ്റും ഉണ്ടാകും ഇതില്‍ തര്‍ക്കമില്ലന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
489 ഇനങ്ങളാണ്‌ നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇതില്‍ 303 എണ്ണം കാര്‍ഷികോല്‍പ്പന്നങ്ങളും ബാക്കിയുള്ളവ മല്‍സ്യമേഖലയിലെയും മറ്റും ഉല്‍പ്പന്നങ്ങളാണ്‌.

 

നെഗേറ്റെവ്‌ ലിസ്റ്റ്‌ ഓപ്പറേഷന്‍ അവകാശവും നമ്മള്‍ക്കാണന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കാപ്പി, തേയില, പ്ലാന്റേഷന്‍ എന്നിവയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി എന്നിവരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപികരിച്ചിട്ടുണ്ട്്്‌. കേന്ദ്രസര്‍ക്കാരിന്റെ സഹായമില്ലാതെ സംസ്ഥാന സര്‍ക്കരിനെക്കൊണ്ടു മാത്രം ഈ നേട്ടം കൈവരിക്കാന്‍ കഴിയില്ലന്നും ഈ സാഹചര്യത്തില്‍ ആസിയന്‍കരാര്‍ കേരളം വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്്‌ പാക്കേജ്‌ നടപ്പാക്കാന്‍ വൈകുന്നത്‌ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പു കേടാണ്‌.
1840 കോടിയുടെ പാക്കേജില്‍ വെറും നാലുകോടിമാത്രമാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ബാക്കി മുഴുവന്‍ കേന്ദ്രമാണ്‌ വഹിക്കുന്നത്‌. മറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം തെറ്റാണ്‌. ഉപതെരഞ്ഞെടുപ്പ്‌ മൂന്ന്‌ മണ്ഡലങ്ങളിലും യു ഡി എഫ്‌ വിജയം നേടും. മേഴ്സിരവിയെ അവഹേളിച്ചതിന്‌ വയലാര്‍ രവിയോടു മാത്രമല്ല മാപ്പുപറയേണ്ടത്‌. കേരളത്തിലെ ജനങ്ങളോട്‌ മാപ്പു പറയണമെന്ന്‌ അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെതിരെ ലോകസഭാതെരെഞ്ഞെടുപ്പിലുണ്ടായ വിധിതന്നെയായിരിക്കും ഉപതെരഞ്ഞെടുപ്പിലും ഉണ്ടാവുകയെന്ന്‌ ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കോശിം എം കോശി, സി ആര്‍ ജയപ്രകാശ്‌, എബി കുര്യാക്കോസ്‌ എന്നിവരും പങ്കെടുത്തു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls