|
ജോഷി ചിത്രത്തിലൂടെ കാവ്യ മടങ്ങിയെത്തുന്നു |
|
കൊച്ചി: വിവാഹശേഷെ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്ന ജനപ്രിയ നായിക കാവ്യ മാധവന്‍ ജോഷി ചിത്രത്തിലൂടെ തിരിച്ചുവരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, തമിഴ് നടന്‍ അര്‍ജ്ജുന്‍
എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്റ്റ്യന്‍ ബ്രദേഴ്സിലൂടെയാണ് കാവ്യ സിനിമാ ലോകത്തേയ്ക്ക് മടങ്ങിവരവിനൊരുങ്ങുന്നത്. ലാലിന്റെ നായികാ കഥാപാത്രമായ മീനാക്ഷിയായാണ് കാവ്യ എത്തുന്നത്. കാവ്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ചിത്രം. കാവ്യ നായികയായെത്തുന്ന 50-ാമത് ചിത്രമാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്. ട്വന്റി-20യ്ക്ക് ശേഷം ജോഷി അണിയിച്ചൊരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിബി കെ തോമസും ഉദയകൃഷ്ണനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ എറണാകുളം സരോവരം ഹോട്ടലില്‍ നടന്നു. |