ചരമം
ഇയ്യോബ് മാര്‍ പീലക്‌സിനോസ് അന്തരിച്ചു
Imageകോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ് മാര്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ (72) കാലം ചെയ്തു. ഇന്നലെ രാവിലെ 7.30ന് കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
തുടര്‍ന്നു വായിക്കുക...
 
മുല്ലനേഴി അന്തരിച്ചു
Imageതൃശൂര്‍: കവിയും നാടകകൃത്തും നടനുമായ  മുല്ലനേഴി നീലകണ്ഠന്‍ നമ്പൂതിരി (64)നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
തുടര്‍ന്നു വായിക്കുക...
 
അന്തോണി ഇലഞ്ഞിമറ്റം അന്തരിച്ചു
Imageകൊച്ചി: വിശ്വവിശ്വാസ ഐക്യത്തിന്റെ പ്രവാചകനും ആഗോള പ്രശസ്ത സര്‍വമത പണ്ഡിതനും മലയാളിയുമായ അന്തോണി ഇലഞ്ഞിമറ്റം (96) ഇറ്റലിയിലെ അസീസിയില്‍ അന്തരിച്ചു. എല്ലാ മതങ്ങളും സമന്വയിക്കണമെന്ന സന്ദേശവുമായി
തുടര്‍ന്നു വായിക്കുക...
 
പ്രമുഖ നാടക, സിനിമാ നടന്‍ മോഹന്‍ അന്തരിച്ചു
Imageകൊല്ലം: പ്രമുഖ നാടക, സിനിമാ നടനും സംവിധായകനുമായ മോഹന്‍ (61) അന്തരിച്ചു. ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്നു വായിക്കുക...
 
സംഗീതജ്ഞ മങ്കു തമ്പുരാന്‍ അന്തരിച്ചു
Imageതൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന മങ്കുതമ്പുരാന്‍ തീപ്പെട്ടു. 98 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൈസൂരിലുള്ള തമ്പുരാന്റെ പരേതയായ മകള്‍ സുലോചന തമ്പുരാട്ടിയുടെ മകന്‍ ആദിത്യ വര്‍മ്മയുടെ വീട്ടിലായിരുന്നു അന്ത്യം.
തുടര്‍ന്നു വായിക്കുക...
 
പറവൂര്‍ ശ്രീധരന്‍ തന്ത്രി അന്തരിച്ചു
Imageപറവൂര്‍: പ്രമുഖ ജ്യോതിഷ പണ്ഡിതനും ശ്രീനാരായണ താന്ത്രിക് റിസര്‍ച്ച് വിദ്യാലയം സ്ഥാപകനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഒമ്പതിന് താന്ത്രിക വിദ്യാപീഠത്തില്‍.
തുടര്‍ന്നു വായിക്കുക...
 
എം.പി വര്‍ഗീസ് അന്തരിച്ചു
Imageകൊച്ചി: മുന്‍ എം.എല്‍.എയും മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറിയുമായ പ്രൊഫ. എം.പി. വര്‍ഗീസ് (89) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം.
തുടര്‍ന്നു വായിക്കുക...
 
സ്വാമി ആതുരദാസ് അന്തരിച്ചു
Imageചങ്ങനാശേരി: കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളജ് സ്ഥാപകനും ആതുരാശ്രമം മഠാധിപതിയുമായ സ്വാമി ആതുരദാസ് (99) അന്തരിച്ചു.
തുടര്‍ന്നു വായിക്കുക...
 
ജസ്റ്റിസ് നരേന്ദ്രന്‍ അന്തരിച്ചു
Imageകൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ.കെ.നരേന്ദ്രന്‍ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം ഏഴരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് രവിപുരം ശ്മശാനത്തില്‍.
തുടര്‍ന്നു വായിക്കുക...
 
ചിന്ത രവി നിര്യാതനായി
Imageതൃശൂര്‍: ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ചിന്ത രവി  (65) നിര്യാതനായി. സംസ്‌കാരം ഇന്ന്.
ശ്വാസകോശാര്‍ബുദം മൂലം ചികിത്സയിലായിരുന്ന രവി ഇന്നലെ രാത്രി 8.10ന് ദയ ആശുപത്രിയിലാണ് മരിച്ചത്.
തുടര്‍ന്നു വായിക്കുക...
 
ഡോ. കെ.കെ. രാഹുലന്‍ അന്തരിച്ചു
Image കോഴിക്കോട്: എസ്.എന്‍.ഡി.പി.യോഗം മുന്‍ പ്രസിഡണ്ടും മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡണ്ടുമായ ഡോ. കെ.കെ. രാഹുലന്‍ (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് വടൂക്കരയില്‍.
തുടര്‍ന്നു വായിക്കുക...
 
കോണ്‍ഗ്രസ് നേതാവ് അഡ്വ.കെഎംഎ ലത്തീഫ് നിര്യാതനായി
Imageകരുനാഗപ്പള്ളി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജിഎസ്ടിയുവിന്റെ സ്ഥാപക പ്രസിഡന്റുമായ അഡ്വ.കെഎംഎ ലത്തീഫ് (71)നിര്യാതനായി. കെഎസ്‌യുവിന്റെ ആദ്യകാല സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ലത്തീഫ്  തെരഞ്ഞെടുക്കപ്പെട്ട കെഎസ്‌യുവിന്റെ പ്രസിഡന്റായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
ജോണ്‍ വാക്കര്‍ അന്തരിച്ചു
Imageവാഷിംഗ്ടണ്‍: അമേരിക്കന്‍ പോപ് സംഗീത സംഘമായ 'ദ വാക്കര്‍ ബ്രദേഴ്‌സി'ന്റെ സ്ഥാപകരിലൊരാളായ ജോണ്‍ വാക്കര്‍ അന്തരിച്ചു. 67 വയസായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ലോസ്ആഞ്ചല്‍സിലെ സ്വവസതിയില്‍വച്ചായിരുന്നു അന്ത്യം.
തുടര്‍ന്നു വായിക്കുക...
 
ലോറിയിടിച്ച് വീട്ടമ്മയും വിദ്യാര്‍ത്ഥിനിയും മരിച്ചു
Imageതൃശൂര്‍: മണ്ണുത്തിയടുത്ത് കാളത്തോട് കൃഷാണപുരത്ത് പച്ചക്കറി ലോറിയിടിച്ച് വീട്ടമ്മയും വിദ്യാര്‍ത്ഥിനിയും മരിച്ചു. ഒല്ലൂക്കര ചന്തുവാരത്ത് ശിവദാസിന്റെ ഭാര്യവിജയകുമാരി (55)സഹോദരന്‍ മച്ചിങ്ങല്‍ ശങ്കര നാരായണന്റെ മകള്‍ ശ്രീലക്ഷ്മി(21) എന്നിവരാണ് മരിച്ചത്.
തുടര്‍ന്നു വായിക്കുക...
 
വാസുപ്രദീപ് അരങ്ങൊഴിഞ്ഞു
Imageകോഴിക്കോട്: പ്രശസ്ത നാടക സംവിധായകനും നടനുമായ വാസുപ്രദീപ് (81) നിര്യാതനായി.
നാടകരംഗത്ത് ആറുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ച വാസുപ്രദീപ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ചിത്രകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. കേരള സംഗീതനാടക അക്കാഡമിയുടെ പുരസ്‌കാരം മൂന്നു തവണ ലഭിച്ചു.
തുടര്‍ന്നു വായിക്കുക...
 
എ.പി വിശ്വനാഥന്‍ അന്തരിച്ചു
Imageകൊച്ചി: കേരള കൗമുതി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.പി വുശ്വനാഥന്‍ അന്തരിച്ചു. 40 വര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തന കാലത്ത് ഇംഗ്ലീഷിലെയും, മലയാളത്തിലെയും പ്രശസ്ത പത്രങ്ങളില്‍ സബ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ന്യൂസ് ബ്യോറോ ചീഫ്, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ചു.
തുടര്‍ന്നു വായിക്കുക...
 
ചലച്ചിത്ര നടി സുജാത അന്തരിച്ചു
Imageചെന്നൈ: ചലച്ചിത്ര നടി സുജാത(58)അന്തരിച്ചു. ചെന്നൈയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ, തമിഴ്. തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മവേഷങ്ങളിലൂടെ രണ്ടാംവരവിലും മലയാളത്തില്‍ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു.
തുടര്‍ന്നു വായിക്കുക...
 
മാര്‍ വിതയത്തില്‍ കാലം ചെയ്തു
Imageകബറടക്കം പിന്നീട്
കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്തു.
എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 12ന് അതിരൂപതാ ആസ്ഥാനത്തെ ചാപ്പലില്‍ കുര്‍ബാന ചൊല്ലുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
ഡോ.പി.കെ.ആര്‍.വാരിയര്‍ അന്തരിച്ചു.
Imageതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ആദ്യ മേധാവ ി ഡോ.പി.കെ.ആര്‍.വാരിയര്‍(90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഏറെ നാളായി ചികിത്സയിലായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
അഡ്വക്കേറ്റ് ജി.ജനാര്‍ദ്ദന കുറുപ്പ് അന്തരിച്ചു
Imageകൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കലൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം രാവിലെ 10.30ന് പച്ചാളം ശ്മശാനത്തില്‍ നടക്കും.
തുടര്‍ന്നു വായിക്കുക...
 
യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി നിര്യാതനായി
Imageആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയും കെ പി സി സി സംസ്‌ക്കാര സാഹിതി ജില്ല സെക്രട്ടറിയുമായ മുഹമ്മ കായിപ്പുറം ചെറുവളളിയില്‍ രഘുവരന്റെ മകന്‍ സജീവ് ചെറുവളളി(37) നിര്യാതനായി.സംസ്‌ക്കാരം നടത്തി. മാതാവ്:സാവിത്രി. ഭാര്യ: ഷേര്‍ളി.
തുടര്‍ന്നു വായിക്കുക...
 
അര്‍ജുന്‍ സിംഗ് അന്തരിച്ചു
Imageന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗ് അന്തരിച്ചു. ഇന്നലെ വൈകുന്നേരം ആറേകാലോടെയായിരുന്നു 81കാരനായ അര്‍ജുന്‍ സിംഗിന്റെ അന്ത്യം.
തുടര്‍ന്നു വായിക്കുക...
 
വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാക്കള്‍ മരിച്ചു
തുറവൂര്‍:  വൈദ്യുതി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഷോക്കേറ്റ് രണ്ടു യുവാക്കള്‍ മരിച്ചു. തുറവൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ മഹേഷ് (32), പരവയ്ക്കല്‍ ഗോപിയുടെ മകന്‍ സൈജു (32) എന്നിവരാണ് മരിച്ചത.് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.
തുടര്‍ന്നു വായിക്കുക...
 
ബൈക്കപകടങ്ങളിലില്‍ വൃദ്ധയും യുവാവും മരിച്ചു
കൊല്ലം: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.  ചടയമംഗലം നിലമേല്‍ കുരിയോട് കുന്നുംപുറം വിളയില്‍ വീട്ടില്‍ ഷാഹുദ്ദീന്റെ മകന്‍ ഷെഫീക്ക് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
തുടര്‍ന്നു വായിക്കുക...
 
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
അടൂര്‍ : ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ പന്നിവിഴ കാറ്റാടി തെക്കേതില്‍ സുരേഷ് കുമാര്‍ (44)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ യാണ് സംഭവം. മണ്ണടി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മണ്ണടി ദേശക്കല്ലും മൂട് പുലികല്ലും
തുടര്‍ന്നു വായിക്കുക...
 
ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍
വൈപ്പിന്‍: എളങ്കുന്നപ്പുഴ സഹോദര നഗറിന് പടിഞ്ഞാറുവശം കൈച്ചിറ സുരേന്ദ്രന്റെ മകന്‍ ജാന്‍സന്‍ (38) ഭാര്യ ശ്രീജ എന്നിവരെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന കുട്ടികള്‍ രാവിലെ ഉണര്‍ന്നപ്പോള്‍ പിതാക്കളെ കാണാത്തതിനാല്‍
തുടര്‍ന്നു വായിക്കുക...
 
പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയും കാമുകിയും ജീവനൊടുക്കിയ നിലയില്‍
Imageകൊല്ലം: ജയില്‍ ശിക്ഷക്കിടെ പരോളില്‍ ഇറങ്ങി ഇന്നലെ വീണ്ടും ജയിലിലെത്തേണ്ടിയിരുന്ന കൊലക്കേസ് പ്രതിയായ യുവാവും കാമുകിയും റബ്ബര്‍തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. എഴുകോണ്‍ കാരുവേലില്‍ ചരുവിള പുത്തന്‍വീട്ടില്‍ ജനാര്‍ദ്ദനന്റെ
തുടര്‍ന്നു വായിക്കുക...
 
ആറന്‍മുള പൊന്നമ്മ അന്തരിച്ചു
Imageതിരുവനന്തപുരം: മലയാള സിനിമയില്‍ അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയായ നടി ആറന്മുള പൊന്നമ്മ(96) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ആശുപത്രിയിലായിരുന്നു അവര്‍.
തുടര്‍ന്നു വായിക്കുക...
 
ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍ അന്തരിച്ചു
Imageമലപ്പുറം: ആഴ്‌വാഞ്ചേരി മനയില്‍ രാമന്‍ തമ്പ്രാക്കള്‍ (84) അന്തരിച്ചു. തിരുനാവായയിലെ ആതവനാട് ഗ്രാമത്തിലെ മനയില്‍ രാവിലെ 10.40നായിരുന്നു അന്ത്യം. ബ്രാഹ്മണമേധാവിത്വം അതിന്റെ പാരമ്യതയില്‍ നില നിന്ന കാലത്ത് ഏറെ പ്രാധാന്യമുള്ള തറവാടായിരുന്നു ആഴ്‌വാഞ്ചേരി. രാജഭരണ കാലത്ത് നമ്പൂതിരി സമുദായത്തിനുമേല്‍ അധീശത്തമുണ്ടായിരുന്ന ഏക വ്യക്തിയാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍.
തുടര്‍ന്നു വായിക്കുക...
 
ബൈബിള്‍ നാടക കുലപതി സെയ്ത്താന്‍ ജോസഫ് അന്തരിച്ചു
Imageആലപ്പുഴ: ബൈബിള്‍ പ്രമേയങ്ങളെ അരങ്ങിലെത്തിച്ച് മലയാള നാടക വേദിയ്ക്ക് പുത്തന്‍ ഭാവങ്ങള്‍ പകര്‍ന്ന നിരവധി നാടകങ്ങളുടെ അമരക്കാരനും നായകനുമായ ആലപ്പുഴ കാഞ്ഞിരംചിറ കല്ലുപുരയ്ക്കല്‍ വീട്ടില്‍ സെയ്ത്താന്‍ ജോസഫ് (85) അന്തരിച്ചു.
തുടര്‍ന്നു വായിക്കുക...
 
പണ്ഡിറ്റ് ഭീംസെന്‍ ജോഷി അന്തരിച്ചു
Imageപൂനെ: ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷി (88) അന്തരിച്ചു. പൂനയിലെ സഹ്യാദ്രി ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
ആകാശവാണി സ്റ്റേഷന്‍ ഡയറക്ടര്‍ സതീഷ് ചന്ദ്രന്‍ അന്തരിച്ചു
Imageതിരുവനന്തപുരം: പ്രശസ്ത റേഡിയോ ആര്‍ട്ടിസ്റ്റും കമന്റേറ്ററും ആകാശവാണി അനന്തപുരി എഫ് എം തിരുവനന്തപുരം സ്‌റ്റേഷന്‍ ഡയറക്ടറുമായ പി സി സതീഷ് ചന്ദ്രന്‍ (59) അന്തരിച്ചു.
തുടര്‍ന്നു വായിക്കുക...
 
സിനിമ-സീരിയല്‍ നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു
Imageകൊല്ലം: പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ പരവൂര്‍ രാമചന്ദ്രന്‍(64) അന്തരിച്ചു. കൊല്ലം  കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാജസേനനന്‍ സംവിധാനം ചെയ്ത സത്യഭാമക്കൊരു പ്രേമലേഖനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തെത്തിയത്.
തുടര്‍ന്നു വായിക്കുക...
 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലിറാം ഭഗത് അന്തരിച്ചു
Imageന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ ബാലിറാം ‘ഭഗത് (89) അന്തരിച്ചു. വൃക്കയ്ക്കും കരളിനും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലിറാം ‘ഗത് ഡല്‍ഹി അപ്പോളോ ആസ്?പത്രിയില്‍ വെച്ചാണ് അന്തരിച്ചത്.
തുടര്‍ന്നു വായിക്കുക...
 
പാലാ കെ.എം. മാത്യു അന്തരിച്ചു
Imageസംസ്‌കാരം ഇന്ന് മൂന്നിന് കോട്ടയത്ത്
കോട്ടയം: സ്വാതന്ത്ര്യ സമരസേനാനിയും  കോണ്‍ഗ്രസ് നേതാവും ഇടുക്കി മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പാലാ കെ.എം മാത്യു (84) അന്തരിച്ചു. കോട്ടയം പോലീസ് കഌബിനു സമീപം മകനും ചലച്ചിത്ര
തുടര്‍ന്നു വായിക്കുക...
 
കോടോത്ത് ഗോവിന്ദന്‍ നായര്‍ അന്തരിച്ചു
Imageകാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കോടോത്ത് ഗോവിന്ദന്‍ നായര്‍ (68) അന്തരിച്ചു. പി.എസ്.സി. മുന്‍ അംഗമാണ്. മസ്തിഷ്‌ക അണുബാധയെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 
തുടര്‍ന്നു വായിക്കുക...
 
കെ. ഗോവിന്ദന്‍കുട്ടി മേനോന്‍ അന്തരിച്ചു
Imageപട്ടാമ്പി:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ഗോവിന്ദന്‍കുട്ടി മേനോന്‍ (80) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് പെരിങ്ങോട് ആമക്കാവ്
തുടര്‍ന്നു വായിക്കുക...
 
ബസും കാറും കൂട്ടിയിടിച്ച് നാലു മരണം
Imageചവറ: ദേശീയപാതയില്‍ പന്മന കുറ്റിവട്ടം ജംഗ്ഷന് വടക്കുവശം കെഎസ്ആര്‍ടിസി ബസും മാരുതി കാറും കൂട്ടിയിടിച്ച് നാല്‌പേര്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്നു വായിക്കുക...
 
രാജന്‍ തഴക്കര അന്തരിച്ചു
Imageമാവേലിക്കര:  കെ പി സി സിയുടെ കലാ സംസ്‌ക്കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ  ജനറല്‍ സെക്രട്ടറിയും കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡംഗവുമായ രാജന്‍ തഴക്കര (57) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പൊതുദര്‍ശനത്തിന് വെയ്ക്കും.
തുടര്‍ന്നു വായിക്കുക...
 
തലശ്ശേരിയില്‍ വാഹനാപകടം: മൂന്നു മരണം; ഒന്‍പതു പേര്‍ക്ക് പരിക്ക്
Imageതലശേരി: വിവാഹ സല്‍ക്കാരം കഴിഞ്ഞ് കോട്ടയം എരുമേലിയില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. കതിരൂര്‍ ആറാം മൈലില്‍ ഇന്നലെ പുലര്‍ച്ചെ 4.45 നായിരുന്നു അപകടം.
തുടര്‍ന്നു വായിക്കുക...
 
സിദ്ധാര്‍ഥ ശങ്കര്‍ റേ അന്തരിച്ചു
Imageകൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവും പ്രഗത്ഭ നിയമജ്ഞനുമായിരുന്ന   സിദ്ധാര്‍ഥ ശങ്കര്‍ റേ (90) അന്തരിച്ചു. കുറച്ചുകാലമായി പൊതുജീവിതത്തില്‍ നിന്ന് വിട്ട് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്ന റേ ശനിയാഴ്ച രാത്രിയാണ് അന്ത്യശ്വാസം വലിച്ചത്.
തുടര്‍ന്നു വായിക്കുക...
 
ഐ.വി ദാസ് അന്തരിച്ചു
Imageകോഴിക്കോട്: സി.പി.ഐ(എം) സംസ്ഥാന സമിതി അംഗവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ആയിരുന്ന ഐ.വി.ദാസ് (78) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തേതുടര്‍ന്ന് ചികില്‍സയിലായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
കവി എ.അയ്യപ്പന്‍ അന്തരിച്ചു
Imageതിരുവനന്തപുരം: പ്രശസ്ത കവി എ.അയ്യപ്പന്‍(61) അന്തരിച്ചു. തിരുവനന്തപുരം ജനറലാശുപത്രിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. പരിക്കേറ്റ നിലയില്‍ ഇന്നലെ ആരോ അദ്ദേഹത്തെ ആശുപത്രിയിലാക്കുകയായിരുന്നു. കവി അയ്യപ്പനാണെന്ന് ആശുപത്രി അധികൃതര്‍ക്കും തിരിച്ചറിയാനായില്ല.
തുടര്‍ന്നു വായിക്കുക...
 
എം.എസ്. ശ്രീനിവാസന്‍ അന്തരിച്ചു
Imageതിരുവനന്തപുരം: ദീര്‍ഘകാലമായി കേരള കൗമുദിയുടെ അമരക്കാരില്‍ ഒരാളായിരുന്ന മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ശ്രീനിവാസന്‍ (65) അന്തരിച്ചു. പ്രമേഹരോഗം മൂലം കുറേനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
തുടര്‍ന്നു വായിക്കുക...
 
പി.സി. ചാക്കോയുടെ മാതാവ് അന്തരിച്ചു
Imageപാറത്തോട്: തൃശൂര്‍ എം.പിയും വീക്ഷണം ദിനപത്രത്തിന്റെ സ്ഥാപക ഡയറക്ടര്‍മാരിലൊരാളുമായ പി.സി. ചാക്കോയുടെ മാതാവും പാറത്തോട് പനച്ചേരിയില്‍ പരേതനായ പി. ജോണ്‍ ചാക്കോയുടെ ഭാര്യയുമായ ലെയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി.
തുടര്‍ന്നു വായിക്കുക...
 
വേണുനാഗവള്ളി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ വേണു നാഗവള്ളി(61) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
തുടര്‍ന്നു വായിക്കുക...
 
ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവ് എസ് പാവമണി നിര്യാതനായി
Imageകൊച്ചി: ആദ്യകാല ചലച്ചിത്ര വിതരണക്കാരനും, നിര്‍മാതാവുമായ എസ്.പാവമണി(78) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 5.45 നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്കു നടക്കും.
തുടര്‍ന്നു വായിക്കുക...
 
ദേശത്തിന്റെ നടന് ഗ്രാമത്തിന്റെ അശ്രു പുഷ്പങ്ങള്‍....
Imageപാനൂര്‍: മലയളാ സിനിമാലോകത്ത് നിറഞ്ഞു നിന്നിരുന്ന സുബൈറിന്റെ ആകസ്മിക നിര്യാണം ചൊക്ലി പ്രദേശത്തുകാര്‍ക്ക് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. പാനൂര്‍ മേഖലയില്‍ നിന്നും സിനിമാ ലോകത്ത് എത്തിയ അപൂര്‍വ നടനായിരുന്നു സുബൈര്‍.
തുടര്‍ന്നു വായിക്കുക...
 
തൃശൂരില്‍ അമ്മയും മൂന്ന്‌ മക്കളും വിഷം കഴിച്ച മരിച്ച നിലയില്‍
Imageതൃശൂര്‍: തൃശൂര്‍ കൊടകരയ്ക്കടുത്ത്‌ ആളൂരില്‍ അമ്മയും മൂന്ന്‌ മക്കളും വിഷം കഴിച്ച്‌ മരിച്ച നിലയില്‍. ആളൂര്‍ മാടവന ജോയിയുടെ ഭാര്യ ഗ്രേസി(40), മക്കളായ ജിനി(12), വിനി(10), റിനി (ഏഴ്‌) എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്ന്‌ പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയിലാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
തുടര്‍ന്നു വായിക്കുക...
 
മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം മാത്യു അന്തരിച്ചു
Imageകോട്ടയം: മലയാള മാധ്യമ രംഗത്തെ കുലപതികളിലൊരൊളായ മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം മാത്യൂ(93) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആറ്‌ മണിയോടെ കോട്ടയത്തെ സ്വവസതിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന്‌ നാലു മണിയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ കൊണ്ടുവരും.
തുടര്‍ന്നു വായിക്കുക...
 
കോട്ടയ്ക്കല്‍ ശിവരാമന്‍ അന്തരിച്ചു
Imageപാലക്കാട്‌: പ്രശസ്ത കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമന്‍ (74) അന്തരിച്ചു. രാത്രി വൈകി ചേര്‍പ്പുളശ്ശേരിക്കടുത്ത്‌ കാറല്‍മണ്ണയിലുള്ള വസതിയിലായിരുന്നു അന്ത്യം. അഞ്ച്‌ ദശകങ്ങളായി നൂറുകണക്കിന്‌ അരങ്ങുകളില്‍
തുടര്‍ന്നു വായിക്കുക...
 
ബൈക്കപകടത്തില്‍ യുവാവ്‌ മരിച്ചു
കായംകുളം: ദേശീയപാതയില്‍ ഭഗവതിപ്പടിക്കുസമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കിന്‌ പിന്നില്‍ യാത്രചെയ്തിരുന്ന കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര കന്നേറ്റി ഇബ്രാഹിം കുട്ടിയുടെ മകന്‍ ഇര്‍ഷാദ്‌ (21) ആണ്‌ മരിച്ചത്‌.
തുടര്‍ന്നു വായിക്കുക...
 
കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
പള്ളുരുത്തി: കുവൈത്തിലെ സാലെം അല്‍ മുബാറക്ക്‌ സ്ട്രീറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുമ്പളങ്ങി ജനതാ ഫെറിക്ക്‌ ആനി സ്റ്റിന്‍സിയുടെ (27) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.
തുടര്‍ന്നു വായിക്കുക...
 
പനി ബാധിച്ച്‌ യുവതി മരിച്ചു
Imageകോഴിക്കോട്‌: സംസ്ഥാനത്ത്‌ പനി പടര്‍ന്നുപിടിക്കുന്നതിനിടെ കോഴിക്കോട്ട്‌ ഒരു പനി മരണം കൂടി. കൊയിലാണ്ടി കാവും വട്ടം അരീക്കരമീത്തല്‍ ശ്രീജിത്തിന്റെ ഭാര്യ ശ്രീസായി (മോളി-24) ആണ്‌ പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ മരിച്ചത്‌.
തുടര്‍ന്നു വായിക്കുക...
 
ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നു വീണ്‌ നാലു മലയാളികള്‍ മരിച്ചു
Imageഅപകടമുണ്ടായത്‌ പരസ്ബോര്‍ഡ്‌ പണിയുന്നതിനിടെ; മരിച്ചവരില്‍ മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികള്‍
കണ്ണൂര്‍: ഷാര്‍ജയിലെ കെട്ടിടത്തില്‍ പരസ്യബോര്‍ഡ്‌ സ്ഥാപിക്കുന്നതിനിടെ താഴേക്കു പതിച്ച്‌ മൂന്നു കണ്ണൂര്‍ സ്വദേശികള്‍
 
തുടര്‍ന്നു വായിക്കുക...
 
രണ്ട്‌ വാഹാനാപകടങ്ങളില്‍ കോട്ടയത്ത്‌ നാലു മരണം
Imageകോട്ടയം: കോട്ടയത്ത്‌ രണ്ടിടങ്ങളിലായുണ്ടായ വാഹാനാപകടത്തില്‍ നാലു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. കാണക്കാരിയിലും മാങ്ങാനത്തും ഇന്നലെ വെളുപ്പിനാണ്‌ രണ്ട്‌ അപകടങ്ങളും സംഭവിച്ചത്‌.
തുടര്‍ന്നു വായിക്കുക...
 
മൂന്ന്‌ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ കല്ലടയാറ്റില്‍ മുങ്ങി മരിച്ചു
Imageപുനലൂര്‍: നാലു യുവാക്കള്‍ കല്ലട ആറ്റില്‍ മുങ്ങി മരിച്ചു.പുനലൂര്‍ വന്‍വിള പാറക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ്‌ അപകടത്തില്‍ പെട്ടത്‌. ഇതില്‍ മൂന്നുപേരും എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളാണ്‌. ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടുമണിയോടെ ആണ്‌ വിലപ്പെട്ട നാലു ജീവനുകള്‍
തുടര്‍ന്നു വായിക്കുക...
 
സംവിധായകന്‍ പി.ജി വിശ്വംഭരന്‍ അന്തരിച്ചു
Imageകൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ (60) അന്തരിച്ചു. പുലര്‍ച്ചെ 1.30 ഓടെ കൊച്ചി പി.വി.എസ്‌. ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു അദ്ദേഹം.
തുടര്‍ന്നു വായിക്കുക...
 
കൊലക്കേസ്‌ പ്രതി ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചു
Imageകോഴിക്കോട്‌: കൊലക്കേസ്‌ പ്രതിയായ പെരുമുഖം സ്വദേശി അബ്ദുള്‍ റഹ്മാന്‍(78) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം.
തുടര്‍ന്നു വായിക്കുക...
 
വി. ജി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു
Imageകൊച്ചി: ഹൈക്കോടതി പ്രോസിക്യൂഷന്‍സ്‌ ഡയറക്ടര്‍ ജനറലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മികച്ച സ്പോര്‍ട്സ്‌ സംഘാടകനുമായിരുന്ന വി. ജി. ഗോവിന്ദന്‍ നായര്‍ (73) അന്തരിച്ചു. പുലര്‍ച്ചെ 2.50ന്‌ കൊച്ചിയിലായിരുനന്നു അന്ത്യം.
തുടര്‍ന്നു വായിക്കുക...
 
കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ മരിച്ച നിലയില്‍
Imageകൊച്ചി: കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ പി.കെ സുനില്‍ കുമാറിനെ(30) മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം ഇന്നു രാവിലെ സുഹൃത്തുക്കളാണ്‌ സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന്‌ കണ്ടെത്തിയത്‌. തൂങ്ങിമരിച്ച നിലയിലായിരുന്നു സുനില്‍.
തുടര്‍ന്നു വായിക്കുക...
 
പഴനിക്ക്‌ സമീപം വാഹനാപകടം: അഞ്ച്‌ കോഴിക്കോട്ടുകാര്‍ മരിച്ചു

Imageകോയമ്പത്തൂര്‍: പഴനിക്ക്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ അഞ്ച്‌ കോഴിക്കോട്‌ സ്വദേശികള്‍ മരിച്ചു. പതിനഞ്ച്‌ പേര്‍ക്ക്‌ പരിക്കേറ്റു.

തുടര്‍ന്നു വായിക്കുക...
 
മുന്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ്‌ ശെഖാവത്ത്‌ അന്തരിച്ചു

Imageജയ്പൂര്‍: മുന്‍ ഉപരാഷ്ട്രപതിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഭൈറോണ്‍ സിങ്‌ ശെഖാവത്ത്‌(87) അന്തരിച്ചു. ജയ്പ്പൂരിലെ സ്വാമി മാന്‍സിങ്‌ ആശുപത്രിയില്‍ രാവിലെ 11.15 ഓടെയായിരുന്നു അന്ത്യം.

തുടര്‍ന്നു വായിക്കുക...
 
ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ തെങ്ങ്‌ വീണു, ഒരാള്‍ മരിച്ചു

Imageരണ്ട്‌ കുട്ടികള്‍ക്ക്‌ പരിക്കേറ്റു

ചേര്‍ത്തല: ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ തെങ്ങ്‌ വീണ്‌ ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക്‌ ഗുരുതര പരിക്ക്‌.

തുടര്‍ന്നു വായിക്കുക...
 
സയ്യിദ്‌ ശിഹാബ്‌ അല്‍ ജിഫ്‌രി അന്തരിച്ചു

Imageകോഴിക്കോട്‌: മര്‍കസ്‌ പ്രസിഡന്റും വഖ്ഫ്‌ ബോര്‍ഡ്‌ മുന്‍ ചെയര്‍മാനുമായ സയ്യിദ്‌ ശിഹാബ്‌ അല്‍ ജിഫ്‌രി (78) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നാല്‌ മണിയോടെയാണ്‌ അന്ത്യശ്വാസം വലിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
വില്ലി ഗാര്‍ഡിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

Imageതളിപ്പറമ്പ്‌: വ്യാഴാഴ്ച ബാംഗളൂരില്‍ അന്തരിച്ച ദീനസേവന സഭയുടെ മുന്‍ മദര്‍ ജനറല്‍ വില്ലി ഗാര്‍ഡിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ബാംഗളൂരില്‍ നിന്നും ദീനസേവന സഭാ ആസ്ഥാനത്ത്‌ എത്തിച്ച്‌ ആശ്രമ ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരം കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ജനങ്ങളുടെ വന്‍ പ്രവാഹമാണ്‌ അനുഭവപ്പെട്ടത്‌.

തുടര്‍ന്നു വായിക്കുക...
 
ബൈക്ക്‌ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ മുറുകി യുവതി മരിച്ചു

Imageതൊടുപുഴ: ബൈക്ക്‌ യാത്രയ്ക്കിടെ ചക്രത്തിനിടയില്‍ പോയ ചുരിദാര്‍ഷാള്‍ കഴുത്തില്‍ മുറുകി യുവതി മരിച്ചു. നടുക്കണ്ടം കൊറ്റോത്ത്‌ ജോസിസിലിന്റെ ഭാര്യ ജിഷ (24)യാണ്‌ മരിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു

Imageതിരുവനന്തപുരം: മുന്‍ എം.പിയും മുതിര്‍ന്ന സിപിഎം നേതാവുമായ വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇന്ന്‌ രാവിലെ 10.15നാണ്‌ മരണം സ്ഥിരീകരിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
മലയാളത്തിലെ ആദ്യകാല നായിക കമലം അന്തരിച്ചു

Imageകോട്ടയം: മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായിക കമലം (86) അന്തരിച്ചു. ഇന്നലെ വൈകിട്ട്‌ 7.10 ഓടെ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.

തുടര്‍ന്നു വായിക്കുക...
 
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന്‌ കുട്ടികള്‍ മുങ്ങി മരിച്ചു

ശ്രികണ്ഠാപുരം: പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. കെ എസ്‌ എഫ്‌ ഇ ജീവനക്കാരനായ ശ്രീകണ്ഠാപുരം പാറത്താഴത്ത്‌ ജോര്‍ജ്ജ്‌-മിനി ദമ്പതികളുടെ മക്കളായ

തുടര്‍ന്നു വായിക്കുക...
 
നടന്‍ സന്തോഷ്‌ ജോഗി മരിച്ച നിലയില്‍

Imageതൃശൂര്‍: സിനിമാനടന്‍ സ ന്തോഷ്‌ ജോഗിയെ തൂങ്ങിമരിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തി. ഇന്നലെ ഉച്ചതിരിഞ്ഞ്‌ മൂന്ന രയോടെ തൃശൂര്‍ നഗരത്തിലെ തെക്കേമഠം റോഡിലെ സുഹൃ ത്തിന്റെ ഫ്ലാറ്റിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
മദര്‍ അന്റോണിയറ്റ സാല അന്തരിച്ചു

Imageകണ്ണൂര്‍: ചെറുകുന്ന്‌ സെന്റ്‌ മാര്‍ട്ടിന്‍ ഡി പോറസ്‌ മുന്‍ മദര്‍ സുപ്പീരിയര്‍ ആതുര സേവനത്തിന്‌ ജീവിതം സമര്‍പ്പിച്ച മദര്‍ അന്റോണിയറ്റ സാല (96) അന്തരിച്ചു. സംസ്ക്കാരം ഇന്ന്‌ വൈകുന്നേരം 4 ന്‌ ചെറുകുന്ന്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളി സെമിത്തേരിയില്‍.

തുടര്‍ന്നു വായിക്കുക...
 
തമിഴ്‌നാട്‌ സ്വദേശികളായ കുട്ടികള്‍ മരിച്ച നിലയില്‍

Imageതിരുവനന്തപുരം: ആറ്റുകാല്‍ എം.എസ്‌.കെ നഗറില്‍ തമിഴ്‌നാട്‌ സ്വദേശികളായ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍. കാര്‍ത്തിക്‌(11) , ഡൊമിനിക്ക്‌(9) എന്നിവരാണു മരിച്ചത്‌.ശിങ്കാരത്തോപ്പ്‌ കോളനിയിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
തിരുവനന്തപുരത്ത്‌ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു

Imageതിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പരിസരത്ത്‌ ആളുകള്‍ നോക്കിനില്‍ക്കെ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. ചിറയിന്‍കീഴ്‌ സ്വദേശി ഷീജ(28)ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ 11.15 ഓടെയാണ്‌ സംഭവം.

തുടര്‍ന്നു വായിക്കുക...
 
ജി പി ബിര്‍ള അന്തരിച്ചു

Imageകൊല്‍ക്കത്ത: പ്രമുഖ വ്യവസായി ജി. പി. ബിര്‍ള (86) അന്തരിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന്‌ വെള്ളിയാഴ്ച്ച രാത്രി കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന്‌ നടക്കും.

തുടര്‍ന്നു വായിക്കുക...
 
നാനാജി ദേശ്മുഖ്‌ അന്തരിച്ചു

Imageചിത്രകൂട്‌: സംഘപരിവാറിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായിരുന്ന നാനാജി ദേശ്മുഖ്‌ (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ പീഢിതനായിരുന്നെങ്കിലും ഡല്‍ഹിയില്‍ വിദഗ്ദ്ധചികില്‍സയ്ക്ക്‌ പോകാന്‍ വിസമ്മതിച്ച്‌ കഴിയുകയായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
മൃദുല്‍ ഗോഗോയ്‌ അന്തരിച്ചു

Imageയൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറിയുടെ മരണം ഗുവാഹത്തിയില്‍ വാഹനാപകടത്തില്‍

ഗുവാഹത്തി: യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറി മൃദുല്‍ ഗോഗോയ്‌ അന്തരിച്ചു. കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവായിരുന്നു മൃദുല്‍ ഗോഗോയ്‌.

തുടര്‍ന്നു വായിക്കുക...
 
വിവര്‍ത്തന സാഹിത്യകാരന്‍ സി രാഘവന്‍ നിര്യാതനായി

Imageകാസര്‍കോട്‌: ബഹുഭാഷാപണ്ഡിതനും പ്രമുഖ എഴുത്തുകാരനും വിവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന സി രാഘവന്‍ (79) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ 1.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തുടര്‍ന്നു വായിക്കുക...
 
അമീര്‍ഖാന്റെ പിതാവ്‌ അന്തരിച്ചു

Imageമുബൈ: ബോളിവുഡ്‌ താരം അമീര്‍ഖാന്റെ പിതാവും പ്രമുഖ സിനിമാ നിര്‍മ്മാതാവുമായ താഹിര്‍ ഹുസൈന്‍ അന്തരിച്ചു.
ഹൃദയാഘാതത്തെതുടര്‍ന്ന്‌ മുബൈയിലെ അമീര്‍ഖാന്റെ വസതിയിലായിരുന്നു മരണം സംഭവിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
കൊച്ചിന്‍ ഹനീഫ വിടപറഞ്ഞു

Imageകൊച്ചി: സംവിധായകനും നടനും തിരക്കഥാകൃത്തുമായ കൊച്ചിന്‍ ഹനീഫ (58) അന്തരിച്ചു. ഇന്നലെ വൈകുന്നേരം 4.25-ന്‌ ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളജ്‌ ആസ്പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വിമാനമാര്‍ഗ്ഗം ഇന്ന്‌ കൊച്ചിയില്‍ കൊണ്ടുവരും. ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ നാലുവരെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്‌ വെയ്ക്കും.

തുടര്‍ന്നു വായിക്കുക...
 
കമിതാക്കളായ വിദ്യാര്‍ഥികള്‍ ഒരേസമയം ആത്മഹത്യ ചെയ്തു

Imageതിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ഥികളായ കമിതാക്കള്‍ രണ്ടിടങ്ങളിലായി ഒരേസമയം ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നേമം വല്ലംകെട്ടി വില്ല അരുണ്‍ഗാര്‍ഡന്‍സില്‍ ശിവരാജേന്ദ്രെ‍ന്‍റ മകളും കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ

തുടര്‍ന്നു വായിക്കുക...
 
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.എന്‍ സത്യവ്രതന്‍ അന്തരിച്ചു

Imageകൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരളാ പ്രസ്‌ അക്കാദമി മുന്‍ കോഴ്സ്‌ ഡയറക്ടറുമായിരുന്ന എന്‍.എന്‍.സത്യവ്രതന്‍(77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.

തുടര്‍ന്നു വായിക്കുക...
 
പ്രശസ്ത എഴുത്തുകാരന്‍ എറിക്‌ സെഗാല്‍ അന്തരിച്ചു

Imageലണ്ടന്‍: ഓസ്കര്‍ ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എറിക്‌ സെഗാല്‍(71)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ അന്ത്യം. ദീര്‍ഘകാലമായി പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.

തുടര്‍ന്നു വായിക്കുക...
 
ഫ്രഞ്ച്‌ സംവിധായകന്‍ എറിക്‌ റോഹ്മര്‍ അന്തരിച്ചു

Imageപാരിസ്‌: വിശ്വപ്രസിദ്ധ ഫ്രഞ്ച്‌ സിനിമാ സംവിധായകന്‍ എറിക്‌ റോഹ്മര്‍(89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ പാരീസിലെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ

തുടര്‍ന്നു വായിക്കുക...
 
കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം: ഒരാള്‍കൂടി മരിച്ചു

Imageകരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ആയൂര്‍ തേവന്നൂര്‍ സാഫല്യത്തില്‍ അഭിലാഷ്‌(24)ആണ്‌ മരിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
വാഹനാപകടം: ഇരുകാലുകളും മുറിച്ചുനീക്കിയ സാന്ദ്രേന്ദു മരണത്തിന്‌ കീഴടങ്ങി

Imageആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്‌ ഇരുകാലുകളും നീക്കം ചെയ്ത 12 കാരി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക്‌ യാത്രയായി.

തുടര്‍ന്നു വായിക്കുക...
 
ബൈക്കപകടം: വീക്ഷണം എക്സിക്യൂട്ടീവ്‌ മരിച്ചു

Imageകൊച്ചി: വീക്ഷണം സര്‍ക്കുലേഷന്‍ എക്സിക്യൂട്ടീവ്‌ വര്‍ഗീസ്‌ ജോര്‍ജ്ജ്‌ (വര്‍ഗീസ്കുട്ടി-29) ബൈക്കപകടത്തില്‍ മരണമടഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
കൊല്ലത്ത്‌ യുവതിയും യുവാവും മരിച്ച നിലയില്‍

Image കമിതാക്കളെന്ന്‌ സംശയം

കൊല്ലം: കമിതാക്കളെന്ന്‌ സംശയിയ്ക്കുന്ന യുവതിയേയും യുവാവിനേയും കൊല്ലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നക്കട വടയാറ്റുകോട്ട റോഡില്‍ ചൈനീസ്‌ ബസാറിന്‌ എതിര്‍വശം ഫാര്‍മസ്യൂട്ടിക്കല്‍സ്‌ സ്ഥാപനങ്ങള്‍

തുടര്‍ന്നു വായിക്കുക...
 
പ്രശസ്ത കന്നഡ താരം വിഷ്ണുവര്‍ധന്‍ അന്തരിച്ചു

Imageബങ്കളുരു: പ്രശസ്ത കന്നഡ നടന്‍ വിഷ്ണുവര്‍ധന്‍(59) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ മൈസൂരിലായിരുന്നു അന്ത്യം. കന്നട ചലച്ചിത്ര ലോകത്തെ അഭിനയ കുലപതി എന്നറിയപ്പെടുന്ന വിഷ്ണുവര്‍ധന്‌

തുടര്‍ന്നു വായിക്കുക...
 
കുടുംബ വഴക്ക്‌: സ്ഫോടക വസ്തു പൊട്ടിച്ച്‌ യുവാവ്‌ ജീവനൊടുക്കി

Imageഅപകടം ബെല്‍റ്റ്‌ ബോംബ്‌ മാതൃകയില്‍

കട്ടപ്പന: കുടുംബ വഴക്കിനെത്തുടര്‍ന്ന്‌, ശരീരത്ത്‌ കെട്ടിവച്ച സ്ഫോടക വസ്തു പൊട്ടിച്ച്‌ യുവാവ്‌ ജീവനൊടുക്കി.

തുടര്‍ന്നു വായിക്കുക...
 
ജയ്ഹിന്ദ്‌ ടിവി ബ്യൂറോ ചീഫ്‌ ശങ്കരനാരായണന്‍ ട്രെയിനില്‍നിന്ന്‌ വീണ്‌ മരിച്ചു

Imageകൊല്ലം/കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജയ്ഹിന്ദ്‌ ടി.വി സീനിയര്‍ ന്യൂസ്‌ എഡിറ്ററുമായ സി. ശങ്കരനാരായണന്‍ (45) അന്തരിച്ചു.
കൊല്ലത്തിന്‌ സമീപം പട്ടംതുരുത്തില്‍ തീവണ്ടിയില്‍നിന്ന്‌ തെറിച്ചുവീണായിരുന്നു മരണം.

തുടര്‍ന്നു വായിക്കുക...
 
വൃദ്ധയെ കഴുത്തറുത്ത്‌ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കള്‍

Imageകൊട്ടാരക്കര: മരുമകളോടൊപ്പം താമസിച്ചു വന്ന വൃദ്ധയെ കഴുത്തറുത്ത്‌ മരിച്ച നിലയില്‍ വീടിനു സമീപത്തു നിന്നു കണ്ടെത്തി. എഴുകോണ്‍ ഇരുമ്പനങ്ങാട്‌ ചിറ്റാകോട്‌ ആലുവിള വീട്ടില്‍ കാര്‍ത്ത്യായനിയമ്മ (70)യാണ്‌ മരിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
കാറില്‍ ലോറി ഇടിച്ചു; അമ്മയും മകനും മരിച്ചു

Imageആലപ്പുഴ: ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്കു സമീപം നിയന്ത്രണം തെറ്റിയ ചരക്കുലോറി എതിരെ വന്ന കാറിലിടിച്ച്‌ അമ്മയും മകനും മരിച്ചു. പിതാവ്‌ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു.

തുടര്‍ന്നു വായിക്കുക...
 
സ്കൂള്‍ ബസ്സ്‌ കുളത്തിലേയ്ക്ക്‌ മറിഞ്ഞ്‌ 10 മരണം

Imageചെന്നൈ: തമിഴ്‌നാട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂള്‍ ബസ്സ്‌ ക്ഷേത്രക്കുളത്തിലേയ്ക്ക്‌ മറിഞ്ഞ്‌ 10 പേര്‍ മരിച്ചു. ഒമ്പത്‌ വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയുമാണ്‌ മരിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
ഡോ.അകവൂര്‍ നാരായണന്‍ അന്തരിച്ചു

Imageന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരനും ഭാഷാ പണ്ഡിതനും നിരൂപകനുമായി ഡോ. അകവൂര്‍ നാരായണന്‍(80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ 7.10നായിരുന്നു അന്ത്യം.

തുടര്‍ന്നു വായിക്കുക...
 
അയ്യപ്പന്‍മാര്‍ സഞ്ചരിച്ച സുമോയും ബസും കൂട്ടിയിടിച്ച്‌ രണ്ടു മരണം

Imageകുമ്പനാട്‌: അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന സുമോയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു. സുമോ ഡ്രൈവര്‍ ചങ്ങനാശ്ശേരി പെരുംപരത്തി കൈനിക്കര വീട്ടില്‍ ജേക്കബ്‌ തോമസ്‌

തുടര്‍ന്നു വായിക്കുക...
 
റോഡപകടം: മൂന്ന്‌ ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

Imageകിളിമാനൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച മാരുതിവാനും ലോറിയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു.

തുടര്‍ന്നു വായിക്കുക...
 
ടെമ്പോ വാനിനു പിന്നില്‍ ലോറിയിടിച്ച്‌ നാല്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Imageആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്രയ്ക്കുസമീപം മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ടെമ്പോ വാനിന്‌ പിന്നില്‍ ലോറിയിടിച്ച്‌ നാലുപേര്‍ മരിച്ചു. 20-ഓളം പേര്‍ക്ക്‌ പരിക്കേറ്റു.

തുടര്‍ന്നു വായിക്കുക...
 
ആലപ്പുഴയില്‍ യുവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

Imageആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ബോട്ട്‌ ജെട്ടിക്ക്‌ സമീപമുള്ള ലോഡ്ജില്‍ യുവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണഞ്ചേരി പഞ്ചായത്ത്‌ പത്താംവാര്‍ഡില്‍ പൊക്കലയില്‍ വീട്ടില്‍

തുടര്‍ന്നു വായിക്കുക...
 
ഡോക്ടര്‍ സി.ആര്‍ സോമന്‍ അന്തരിച്ചു

Imageതിരുവനന്തപുരം: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും ഡോക്ടറുമായ സി.ആര്‍ സോമന്‍(72) അന്തരിച്ചു ആരോഗ്യ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ നിരന്തരം പോരാടിയ പ്രശസ്ത

തുടര്‍ന്നു വായിക്കുക...
 
<< ആരംഭിക്കുക < മുന്‍ പേജ്‌ 1 2 അടുത്തത്‌ > അവസാനം >>

ഫലം 1 - 101 ന്റെ 114
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls